ലെൻ ദുംഗലിന്റെ ഗോളിൽ എഫ് സി ഗോവയ്ക്ക് വിജയം

പുതിയ സീസൺ ഒരുക്കത്തിന് മുന്നോടിയായി നടക്കുന്ന പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് വിജയം. ഇന്ന് കർണാടക ക്ലബായ സൗത്ത് യുണൈറ്റഡിനെയാണ് എഫ് സി ഗോവ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ വിജയം. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സൈമിൻലെൻ ദംഗലാണ് ഗോളുമായി താരമായത്.

കളിയുടെ 77ആം മിനുട്ടിൽ ഹ്യൂഗോ നൽകിയ പാസ് സ്വീകരിച്ചായിരുന്നു എഫ് സി ഗോവയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ ഗോവ റിയൽ കാശ്മീരിനോട് സമനില വഴങ്ങിയിരുന്നു. ഇതുവരെ നടന്ന അഞ്ച് പ്രീസീസൺ മത്സരങ്ങളിൽ നാലും ഗോവ വിജയിച്ചു.

Previous articleഎംബാപ്പേക്ക് വീണ്ടും പരിക്ക്, ഫ്രഞ്ച് ടീമിൽ നിന്ന് പിന്മാറിയേക്കും
Next articleചെൽസിയുടെ വൈസ് ക്യാപ്റ്റൻസി ഇനി ജോർജിഞോക്ക് സ്വന്തം