വെസ്റ്റ് ഹാം ഫോർവേഡ് ഹാവിയർ ഹെർണാണ്ടസിനെ ക്ലബ് വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വെസ്റ്റ് ഹാം സ്പോർട്ടിങ് ഡയറക്ടർ മാരിയോ ഹുസിലോസ്. കഴിഞ്ഞ സീസണിൽ ആദ്യ പതിനൊന്നിൽ പലപ്പോഴും സ്ഥാനം പിടിക്കാൻ കഴിയാത്തതോടെ താരം ടീം മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ വിൽക്കില്ലെന്നാണ് വെസ്റ്റ് ഹാം സ്പോർട്ടിങ് ഡയറക്ടർ അറിയിച്ചത്.
മെക്സിക്കോ ദേശീയ ടീമംഗമായ ഹെർണാണ്ടസ് കഴിഞ്ഞ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ബയേൺ ലെവർകൂസനിൽ നിന്ന് വെസ്റ്റ് ഹാമിൽ എത്തിയത്. വെസ്റ്റ് ഹാമിൽ പുതുതായി ചുമതലയേറ്റ മാനുവൽ പെല്ലെഗ്രിനിക്ക് കീഴിൽ താരത്തിന് ശോഭിക്കാൻ കഴിയുമെന്നും സ്പോർട്ടിങ് ഡയറക്ടർ കൂട്ടിച്ചേർത്തു. മെക്സിക്കോയോടൊപ്പം ലോകകപ്പിൽ കളിച്ച ഹാവിയർ ഹെർണാണ്ടസ് കഴിഞ്ഞ ദിവസം വെസ്റ്റ്ഹാമിനൊപ്പം ചേർന്നിരുന്നു. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാം പരിശീലകനായിരുന്നു ഡേവിഡ് മോയസ് ഹെർണാണ്ടസിന് പകരം പലപ്പോഴും മാർകോ അർണടോവിച്ചിനെയാണ് ആദ്യ പതിനൊന്നിൽ ഇറക്കിയിരുന്നത്. ഇതോടെയാണ് താരം ക്ലബ് വിടുമെന്ന വാർത്തകൾ വന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial