“ബാഴ്സലോണയുടെ ലക്ഷ്യം എല്ലാ കിരീടവും”

- Advertisement -

ബാഴ്സലോണ ഈ സീസണിൽ കളിക്കുന്നത് എല്ലാ കിരീടവും നേടാൻ വേണ്ടിയാണെന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർഡെ പറഞ്ഞു. അമേരിക്കയിൽ പ്രീസീസണായി എത്തിയിട്ടുള്ള ബാഴ്സലോണ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ്, ലാലിഗ, കോപ ഡെൽറെ തുടങ്ങി എല്ലാ കിരീടവും വിജയിക്കാനാണ് കളിക്കുന്നത് എന്ന് വാല്വെർഡെ പറഞ്ഞു.

എല്ലാം ജയിക്കുകയല്ല ബാഴ്സലോണയുടെ പ്രശ്നം എന്നും നല്ല ഫുട്ബോൾ കളിച്ചു ജയിക്കണം എന്നതാണ് വെല്ലുവിളി എന്നു പരിശീലകൻ പറഞ്ഞു. കഴിഞ്ഞ തവണ ലാലിഗയിൽ അപരാജിത റെക്കോർഡ് ഇട്ടിരുന്നു വല്വെർഡെയും ബാഴ്സയും. നിലവിലെ ലാലിഗ ജേതാക്കളായ ബാഴ്സ വരും സീസണിൽ ചാമ്പ്യൻസ് ലീഗിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതായി നേരത്തെ സൂപ്പർ താരം മെസ്സി പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement