ജനുവരിയിൽ സ്ട്രൈക്കറെ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി സിറ്റിക്ക് ഇല്ല പെപ്

ഈ സീസണിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി ഏറെ കഷ്ടപ്പെടുന്നത് ഗോളടിക്കാൻ ആണ്. അഗ്വേറോയുടെ പരിക്കും ഒപ്പം ജീസുസിന്റെ ഫോമില്ലായ്മയും ഒക്കെ ഗ്വാർഡിയോളയുടെ ടീമിനെ നിരന്തരം അലട്ടുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് ഒന്നും പുതിയ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ആകില്ല എന്ന് പെപ് പറയുന്നു. ജനുവരിയിൽ ഒരു താരത്തെ വാങ്ങാനും സിറ്റിക്ക് ആവില്ല. അദ്ദേഹം പറഞ്ഞു.

കോവിഡ് കാരണം എല്ലാ ക്ലബുകളും അനുഭവിക്കുന്ന സാമ്പത്തില പ്രശ്നം മാഞ്ചസ്റ്റർ സിറ്റിക്കും ഉണ്ട്. അതുകൊണ്ട് തന്നെ പുതിയ താരങ്ങൾ ജനുവരിയിൽ ഉണ്ടാകില്ല. അദ്ദേഹം പറഞ്ഞു. ടീം നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരു ദിവസം തന്റെ താരങ്ങൾ ഗോളടിച്ച് തുടങ്ങും എന്നും അന്ന് സിറ്റി പതിവ് ഫോമിലേക്ക് ഉയരുമെന്നും ഗ്വാർഡിയോള പറഞ്ഞു.

Previous articleപ്രീസീസൺ മത്സരത്തിൽ റിയൽ കാശ്മീരിനെയും തോൽപ്പിച്ച് ഗോകുലം കേരള
Next articleമോഡ്രിച് നാളെ കളിക്കില്ല