മോഡ്രിച് നാളെ കളിക്കില്ല

20201222 155207

ലാലിഗയിൽ നാളെ റയൽ മാഡ്രിഡ് ഗ്രനഡെയെ നേരിടുമ്പോൾ ക്രൊയേഷ്യൻ മധ്യനിര താരം ലുക മോഡ്രിച് ടീമിൽ ഉണ്ടാകില്ല. മസിൽ ഇഞ്ച്വറി ആണ് മോഡ്രിചിന് വിന ആയിരിക്കുന്നത്. താരം ഇന്നലെ മുതൽ പരിശീലകനത്തിന് ഇറങ്ങുന്നില്ല. ഇന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ പരിക്ക് എത്ര സാരമുള്ളതാണെന്ന് മനസ്സിലാവുകയുള്ളൂ. ഒരു മത്സാത്തിലെ വിശ്രമം മാത്രമെ വേണ്ടി വരൂ എന്നാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഐബറിന് എതിരായ മത്സരത്തിനിടെ വേദന അനുഭവപ്പെട്ട മോഡ്രിച് സബ്ബ് ചെയ്യാൻ ആവശ്യപ്പെടുക ആയിരുന്നു. സെവിയ്യക്ക് എതിരായ മത്സരം മുതൽ എല്ലാ മത്സരങ്ങളിലും മോഡ്രിച് റയലിനൊപ്പം ഉണ്ടായിരുന്നു. ആ മത്സരങ്ങളിൽ എല്ലാം വിജയിക്കാനും റയലിനായിരുന്നു. ഡിസംബർ 30ന് നടക്കുന്ന എൽചെയുമായുള്ള മത്സരത്തിൽ മോഡ്രിച് കളിക്കും.

Previous articleജനുവരിയിൽ സ്ട്രൈക്കറെ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി സിറ്റിക്ക് ഇല്ല പെപ്
Next articleലീ മേസണ് പ്രീമിയർ ലീഗിൽ റഫറി ആകാനുള്ള യോഗ്യത ഇല്ല എന്ന് നുനോ