ജനുവരിയിൽ ശാക്കയെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ന്യൂകാസിൽ

ആഴ്സണലിൽ പല പ്രശ്നങ്ങൾ കാരണം കഷ്ടപ്പെടുന്ന ശാക്കയെ സ്വന്തമാക്കാൻ ന്യൂകാസിൽ ശ്രമിക്കുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാനത്തിൽ ശാക്കയെ ടീമിൽ എത്തിക്കാം എന്നാണ് ന്യൂകാസിൽ പ്രതീക്ഷിക്കുന്നത്. ആഴ്സണൽ ആരാധകരുമായി ഉടക്കിയ ശാക്കയെ ആഴ്സണൽ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നേരത്തെ മാറ്റിരുന്നു.

ഇനി ശാക്ക ആഴ്സണലിനായി കളിച്ചേക്കില്ല എന്നാണ് വിവരങ്ങൾ. ഈ അവസരം മുതലെടുക്കാനാണ് ന്യൂകാസിലിന്റെ ശ്രമം. 2016ൽ ആഴ്സണലിൽ എത്തിയ ശാക്ക ക്ലബിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന കുറെ കാലമായി ആഴ്സണൽ ആരാധകരുടെ രൂക്ഷമായ പ്രതികരണങ്ങൾ ശാക്ക നേരിടേണ്ടി വന്നിരുന്നു.

Previous articleമെസ്സിയുടെ ഏക ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന
Next articleയുവരാജ് സിങ് അടക്കം 12 താരങ്ങളെ റിലീസ് ചെയ്ത് മുംബൈ ഇന്ത്യൻസ്