ടോട്ടൻഹാം വിട്ടുപോവാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നെന്ന് പോച്ചെറ്റീനോ

- Advertisement -

ടോട്ടൻഹാം ഹോട്ട്സ്പർ വിട്ട് പോവാൻ തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നെന്നും എന്നാൽ ആ അവസരങ്ങൾ എല്ലാം താൻ നിരസിക്കുകയായിരുന്നെന്നും ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെറ്റീനോ. ക്ലബ്ബിനോടുള്ള തന്റെ പ്രതിബദ്ധത ക്ലബ്ബിനും ചെയർമാൻ ലെവിക്കും അറിയാമെന്നും പോച്ചെറ്റീനോ പറഞ്ഞു. നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്‌സണലിനെ നേരിടാനിരിക്കെയാണ് പോച്ചെറ്റീനോയുടെ പ്രതികരണം.

കഴിഞ്ഞ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ന്യൂ കാസിലിനോട് ടോട്ടൻഹാം ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയിരുന്നു. തുടർന്ന് ക്ലബ് ചെയർമാനുമായി പോച്ചെറ്റിനോ ചർച്ചകളും നടത്തിയിരുന്നു. എന്നാൽ തനിക്ക് ഇപ്പോൾ ക്ലബ് വിടാനുള്ള ഒരു പദ്ധതിയും ഇല്ലെന്നും ക്ലബ്ബിനോടുള്ള തന്റെ പ്രതിബദ്ധത ക്ലബിന് അറിയാമെന്നും പോച്ചെറ്റീനോ പറഞ്ഞു. പരിശീലകനായി കഴിഞ്ഞാൽ ഇങ്ങനെയുള്ള ഒരുപാടു അവസരങ്ങൾ വരുമെന്നും എന്നാൽ ഇതെല്ലം ഒരു പരിശീലകനെന്ന നിലയിൽ സാധാരണ സംഭവം ആണെന്നും സ്പർസ് പരിശീലകൻ പറഞ്ഞു.

Advertisement