ഇറ്റലിയുടെ ലോകകപ്പ് ഹീറോ ഇനി സീരി എ ടീം പരിശീലകൻ

- Advertisement -

ഇറ്റലിയുടെ 2006 ലോകകപ്പ് ഹീറോ ഫാബിയോ ഗ്രോസോ ഇനി സീരി എ ക്ലബ്ബ് ബ്രെഷ്യയുടെ പരിശീലകൻ. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട കൊറിനിക്ക് പകരക്കാരനായാണ് 42 വയസുകാരനായ ഗ്രോസോ ബ്രെഷ്യയിൽ എത്തുന്നത്. നിലവിൽ സീരി എ റെലഗേഷൻ സോണിലാണ് ബ്രെഷ്യ.

ഹെല്ലാസ് വേറൊണയുമായുള്ള കരാർ റദ്ദാക്കിയാണ് താരം ബ്രെഷ്യയിൽ എത്തുന്നത്. കഴിഞ്ഞ മെയ് മാസം വേറൊണ ഗ്രോസോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നെങ്കിലും കരാർ നിലനിന്നിരുന്നു. 2006 ലോകകപ്പിൽ ഫൈനലിൽ ഇറ്റലിയുടെ കപ്പ് ഉറപ്പിച്ച പെനാൽറ്റി കിക്കെടുത്ത ഗ്രോസോ ഏറെ ശ്രദ്ധേയനായിരുന്നു. ക്ലബ്ബ് കരിയറിൽ യുവന്റസ്, ഇന്റർ, ലിയോൺ, പലർമോ തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2003 മുതൽ 2009 വരെ ഇറ്റലി ദേശീയ ടീം അംഗമായി.

Advertisement