മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കവാനിക്ക് എതിരെ ഇംഗ്ലീഷ് എഫ് എയുടെ നടപടി. ഇൻസ്റ്റാഗ്രാമിൽ കവാനി പങ്കുവെച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് കവാനി തെറ്റുകാരനാണ് എന്ന് എഫ് എ കണ്ടെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ
സൗതാമ്പ്ടണ് എതിരായ മത്സര ശേഷം കവാനി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി അന്ന് തന്നെ വിവാദമായിരുന്നു.
ഇൻസ്റ്റഗ്രാമിൽ കവാനിയെ അഭിനന്ദിച്ച് സുഹൃത്തിന്റെ പോസ്റ്റിന് കവാനി മറുപടി പറഞ്ഞതായിരുന്നു പ്രശ്നമായി മാറിയത്. കവാനി സുഹൃത്തിനെ പരാമർശിച്ച് ഉപയോഗിച്ച വാക്ക് വംശീയ ചുവ ഉള്ളതായിരുന്നു. നേരത്തെ സമാനമായ വാക്ക് കളത്തിൽ എവ്രയ്ക്ക് എതിരെ ഉപയോഗിച്ചതിന് മുൻ ലിവർപൂൾ താരം സുവാരസിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. കവാനിക്ക് ഇംഗ്ലീഷ് എഫ് എയുടെ കണ്ടെത്തലിൽ തന്റെ പ്രതികരണം അറിയിക്കാം. അതിനു ശേഷമാകും കവാനിക്ക് എതിരായുള്ള ശിക്ഷ തീരുമാനിക്കുക. മത്സരങ്ങള വിലക്ക് അടക്കം നേരിടാൻ സാധ്യതയുള്ള കുറ്റമാണ്.
താനും സുഹൃത്തുമായി സ്നേഹം പങ്കുവെച്ചതാണ് എന്നും ആരെയും വേദനിപ്പിക്കുന്ന ഒന്നും താൻ ഉദ്ദേശിച്ചിട്ടില്ല എന്നും കവാനി ഇൻസ്റ്റാഗ്രാം പസ്റ്റ് ഡിലെറ്റ് ചെയ്ത് കൊണ്ട് പറഞ്ഞിരുന്നു എങ്കിലും അതൊന്നും എഫ് എ ചെവികൊള്ളാൻ സാധ്യത ഇല്ല.