സൂപ്പർ താരത്തിന് വീണ്ടും പരിക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം കെവിൻ ഡി ബ്രൂണെക്ക് വീണ്ടും പരിക്ക്. ഫുൾഹാമിനെതിരെയുള്ള കരബാവോ കപ്പ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് കാൽ മുട്ടിനാണ് പരിക്ക്. മത്സരത്തിന്റെ 86ആം മിനുട്ടിലാണ് മത്സരം 2-0 ജയിച്ചു നിൽക്കുമ്പോൾ താരത്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്കിനെ പറ്റി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും താരത്തിന്റെ പരിക്കിൽ തനിക്ക് വേവലാതി ഉണ്ടെന്ന് സിറ്റി പരിശീലകൻ ഗ്വാർഡിയോള പറഞ്ഞിരുന്നു.

ദീർഘ കാലം പരിക്കേറ്റു പുറത്തായിരുന്നു ഡി ബ്രൂണെ അടുത്തിടെയാണ് പരിക്ക് മാറി കളത്തിൽ തിരിച്ചെത്തിയത്. താരത്തിനെ വലത് കാൽ മുട്ടിനേറ്റ പരിക്ക് മൂലം താരത്തിന് രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വന്നിരുന്നു. മത്സരത്തിൽ ബ്രഹിം ഡയസ് നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിൽ മത്സരം ജയിച്ച മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. ലെസ്റ്റർ – സൗത്താംപ്ടൺ മത്സരത്തിലെ വിജയികളാണ് ക്വാർട്ടർ ഫൈനലിൽ സിറ്റിയുടെ എതിരാളികൾ.