യുണൈറ്റഡിന് തിരിച്ചടി, പോഗ്ബയുടെ മടങ്ങി വരവ് വൈകും

മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി പോഗ്ബയുടെ പരിക്ക്. പരിക്ക് മാറി താരം തിരികെ എത്തും എന്ന് പ്രതീക്ഷിച്ചു നിൽക്കേ താരത്തിന് തിരിച്ചു വരവ് വൈകുമെന്ന് ഉറപ്പായി. അസുഖ ബാധിതനായ താരം തിരികെ എത്താൻ വൈകുമെന്ന് യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ വ്യക്തമാക്കി.

ഈ സീസണിൽ കേവലം 6 മത്സരങ്ങളിൽ മാത്രമാണ് പോഗ്ബ യുണൈറ്റഡിന് വേണ്ടി കളിച്ചത്‌. കാലിനേറ്റ പരിക്ക് കാരണം ഓഗസ്റ്റ് മാസത്തിന് ശേഷം പോഗ്ബ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. വാറ്റ്ഫോഡിന് എതിരെ ഈ ആഴ്ച്ച പോഗ്ബ മടങ്ങി എത്തുമെന്ന് നേരത്തെ യുണൈറ്റഡ് പരിശീലകൻ വ്യക്തമാക്കിയിരുന്നു. പക്ഷെ അസുഖം ബാധിച്ച താരം പരിശീലനത്തിൽ മടങ്ങി എത്തിയില്ല.

Previous articleറൊണാൾഡോയുടെ പകരകാരനാകുക എളുപ്പമല്ല, പക്ഷെ ഹസാർഡ് മികച്ച കളിക്കാരൻ – മെസ്സി
Next articleഗലേയോ തിരികെ എത്തി, മാക്സിമിലിയാനോയ്ക്ക് പകരക്കാരനായി സ്ക്വാഡിൽ