റൊണാൾഡോയുടെ പകരകാരനാകുക എളുപ്പമല്ല, പക്ഷെ ഹസാർഡ് മികച്ച കളിക്കാരൻ – മെസ്സി

ക്രിസ്റ്റിയാനോ റൊണാൾഡോക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യം അല്ലെന്ന് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി. നാളെ എൽ ക്ലാസിക്കോ നടക്കാൻ തിരികെ സ്പാനിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹസാർഡിനെ കുറിച്ചുള്ള തന്റെ അഭിപ്രായം മെസ്സി ആദ്യമായി വ്യക്തമാക്കിയത്.

റൊണാൾഡോയുടെ അഭാവം തീർക്കാൻ കെൽപ്പുള്ള താരമാണോ ഹസാർഡ് എന്ന ചോദ്യത്തിനാണ് മെസ്സി റൊണാൾഡോയുടെ പകരക്കാരനെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല എന്ന് വ്യക്തമാക്കിയത്. ഹസാർഡ് ഒരുപാട് ഗുണങ്ങളുള്ള കളിക്കാരനാണ്. ഹസാർഡ് റൊണാള്ഡോയിൽ നിന്ന് ഏറെ വ്യത്യസ്തനാണ്. എങ്കിലും ഹസാർഡ് മികച്ച കളിക്കാരനാണ് എന്നാണ് മെസ്സി വ്യക്തമാക്കിയത്.

Previous article“എൽ ക്ലാസികോയ്ക്ക് ഇറങ്ങാൻ ഭയമില്ല” – സിദാൻ
Next articleയുണൈറ്റഡിന് തിരിച്ചടി, പോഗ്ബയുടെ മടങ്ങി വരവ് വൈകും