ഗലേയോ തിരികെ എത്തി, മാക്സിമിലിയാനോയ്ക്ക് പകരക്കാരനായി സ്ക്വാഡിൽ

നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡർ ഗലേയോ നാളെ ബെംഗളൂരു എഫ് സിക്ക് എതിരെ കളിക്കും. എട്ടു മാസത്തോളമായി പരിക്കിന്റെ പിടിയിൽ ആയിരുന്ന ഗലേയോയെ വീണ്ടു സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. വിദേശ താരം മാക്സ്മിലിയാനോ ബരേയോക്ക് പകരക്കാരനായാണ് ഗലേയോയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഫോം കണ്ടെത്താൻ ആവാത്ത മാക്സ്മിലിയാനോ ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു.

നേരത്തെ നോർത്ത് ഈസ്റ്റും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സൗഹൃദ മത്സരത്തിലൂടെ ഗലേയോ കളത്തിലേക്ക് തിരികെ എത്തിയിരുന്നു‌. എന്നാൽ ഇപ്പോൾ മാത്രമാണ് താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ നോർത്ത് ഈസ്റ്റിനായത്. കഴിഞ്ഞ ഐ എസ് എൽ സെമി ഫൈനൽ മത്സരത്തിനിടെ ആയിരുന്നു ഗലേയോക്ക് ഗുരുതരമായി പരിക്കേറ്റത്. ഐ എസ് എൽ സെമി ഫൈനലിൽ ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു. ഈ കിക്ക് ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ആയിരുന്നു ഉണ്ടാക്കിയത്. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കായിരുന്നു ഇത്. എങ്കിലും കഠിന പ്രയത്നത്തിലൂടെ ആൺ താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു.

Previous articleയുണൈറ്റഡിന് തിരിച്ചടി, പോഗ്ബയുടെ മടങ്ങി വരവ് വൈകും
Next articleനോർത്ത് ഈസ്റ്റ് ബെംഗളൂരു പോരാട്ടം ആരാധകർക്ക് കാണാം