തിരിച്ചടികൾ മാറാതെ ആഴ്സണൽ, ലെസ്റ്ററിനെതിരെ സെബായോസ് കളിക്കില്ല

- Advertisement -

പ്രീമിയർ ലീഗിൽ കടുത്ത സമ്മർദത്തിൽ ഉള്ള ആഴ്സണൽ പരിശീലകൻ ഉനൈ എമറിക്ക് വൻ തിരിച്ചടിയായി സ്പാനിഷ് താരം ഡാനി സെബായോസിന്റെ പരിക്ക്. ഹാംസ്ട്രിംഗ് പരിക്കേറ്റ താരത്തിന് ലെസ്റ്ററിന് എതിരെ കളിക്കാനാവില്ല.

ലീഗിൽ മികച്ച ഫോമിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്ററിനെ അവരുടെ മൈതാനത്ത് നേരിടാൻ ഒരുങ്ങുന്ന ആഴ്സണലിന് കനത്ത തിരിച്ചടിയായി താരത്തിന്റെ പരിക്ക്. പക്ഷെ ടീമിൽ മറ്റു കളിക്കാർ എല്ലാവരും ഫിറ്റ്നസ് വീണ്ടെടുത്തത് എമറിക് ആശ്വാസമാകും. റയൽ മാഡ്രിഡ് താരമായ സെബായോസ് ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് ആഴ്സണലിൽ എത്തിയത്.

Advertisement