ബ്രൈറ്റണ് എതിരെ മക്ടോമിനെ കളിച്ചേക്കില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മക്ടോമിനെ ലീഗിലെ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. ബ്രൈറ്റണെ ആണ് മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. ഇന്നലെ യൂറോപ്പ ലീഗ് മത്സരത്തിനിടയിൽ ആയിരുന്നു മക്ടോമിനെയ്ക്ക് പരിക്കേറ്റത്. താരത്തിന് കളിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു പരിക്കേറ്റത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലെ ഏറ്റവും മികച്ച പ്രകടനം വന്നത് മക്ടോമിനെയിൽ നിന്നായിരുന്നു. പോഗ്ബ ഇതിനകം തന്നെ പരിക്കിന്റെ പിടിയിൽ ആയതിനാൽ മക്ടൊമിനെയെ കൂടെ നഷ്ടമായാൽ യുണൈറ്റഡിന് അത് വലിയ തിരിച്ചടിയാകും.

Advertisement