വാർഡി പ്രീമിയർ ലീഗിൽ ഒക്ടോബറിലെ മികച്ച താരം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബറിൽ ഉള്ള മികച്ച കളികാരനുള്ള പുരസ്‌കാരം ലെസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജാമി വാർഡി സ്വന്തമാക്കി. നിലവിൽ പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററായ വാർഡിയുടെ കൂടെ മികവിൽ നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി.

ഒക്ടോബറിൽ 3 കളികളിൽ നിന്ന് 4 ഗോളുകൾ നേടിയ പ്രകടനമാണ് താരത്തിന് പുരസ്‌കാരം നേടാൻ സഹായകമായത്. ജാക് ഗ്രിലീഷ്, സിറ്റിയുടെ ഇൽകായ് ഗുണ്ടോഗൻ, ഷെഫീൽഡ് ഗോളി ഡീൻ ഹെൻഡേഴ്സൻ, ലെസ്റ്ററിന്റെ തന്നെ ടീലമാൻസ്, ചെൽസിയുടെ വില്ലിയൻ എന്നിവരെ മറികടന്നാണ് വാർഡി നേട്ടം കൈവരിച്ചത്.

Advertisement