ന്യൂ കാസിൽ താരത്തിന് പരിക്ക്, സീസണിൽ ഇനി കളിക്കാനാവില്ല

Photo: Richard Sellers/PA Wire
- Advertisement -

സൗത്താംപ്ടണെതിരായ മത്സരത്തിൽ പരിക്കേറ്റ ന്യൂ കാസിൽ താരം മിഗെൽ അൽമിറോണ് പരിക്ക്. ഹാംസ്ട്രിങിന് പരിക്കേറ്റ താരത്തിന് ഈ സീസണിൽ കളിക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് എം.എൽ.സ് ക്ലബായ അറ്റ്ലാന്റയിൽ നിന്ന് ക്ലബ് റെക്കോർഡ് തുകക്ക് അൽമിറോൺ ന്യൂ കാസിൽ യുണൈറ്റഡിൽ എത്തുന്നത്. ന്യൂ കാസിലിന്‌ ഈ സീസണിൽ എനി വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

സൗത്താംപ്ടണെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്കേറ്റ അൽമിറോൺ പുറത്തുപോയത്. താരം കരഞ്ഞു കൊണ്ടാണ് ഗ്രൗണ്ട് വിട്ടു പോയത്. മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സൗത്താംപ്ടണെ തോൽപ്പിച്ചിരുന്നു. സൗത്താംപ്ടണെതിരായ മത്സരത്തിൽ തന്നെ ന്യൂ കാസിൽ താരങ്ങളായ ഫാബിയൻ ഷാറിനും ഇസാക്‌ ഹൈഡനും പരിക്കേറ്റ് പുറത്തുപോയിരുന്നു.

Advertisement