ഇഗാളോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരമായി സ്വന്തമാക്കും എന്ന് സൂചന നൽകി ചൈനീസ് ക്ലബ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ ഒഡിയൊൻ ഇഗാളോയെ സ്ഥിര കരാറിൽ ക്ലബ് സൈൻ ചെയ്യാൻ സാധ്യതയുണ്ട് എന്ന് സൂചന. ഇപ്പോൾ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിൽ നിന്ന് ആറു മാസത്തെ ലോണിൽ ആണ് ഇഗാളൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്. ഷാങ്ഹായ് ക്ലബ് ഇപ്പോൾ ഇഗാളോയ്ക്ക് പകരം നൈജീരിയം സ്ട്രൈക്കറായ ഒബഫെമി മാർട്ടിൻസിനെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്.

ഇത് ഒഗാളോയെ യുണൈറ്റഡ് സ്ഥിരമായി സ്വന്തമാക്കുന്നത് കൊണ്ടാണ് എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ലോൺ അടിസ്ഥാനത്തിലാണ് ഇഗാളോ യുണൈറ്റഡിലേക്ക് എത്തിയത്‌. താരം ഇതിനകം തന്നെ യുണൈറ്റഡിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇഗാളോ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തി. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഇഗാളോയ്ക്ക് ആയി.

ഇഗാളൊയെ സ്ഥിര കരാറിൽ സൈൻ ചെയ്യും എന്നു നേരത്തെ ഒലെ സൂചന നൽകിയിരുന്നു. 15 മില്യൺ നൽകിയാൽ ഇഗാളോയെ സ്വന്തമാക്കാം എന്ന് ചൈനീസ് ക്ലബും പറഞ്ഞിരുന്നു.

Advertisement