ഹഡ്സൺ ഒഡോയിയെ വിട്ടു തരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ചെൽസി

ചെൽസിയുടെ യുവതാരം ഹഡ്സൺ ഒഡോയിയെ ഒരു കാരണവശാലും വിട്ടു തരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ചെൽസി. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ഒഡോയിക്കായി 35മില്യൺ പൗണ്ടിന്റെ വിലയിട്ടിരുന്നു. ഇതിനെ തുടർന്ന് 18കാരനായ താരം ചെൽസിയിൽ ട്രാൻസ്ഫർ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇത് നിരസിച്ച ചെൽസി താരത്തെ ഒരു കാരണവശാലും വിൽക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ചെൽസി അക്കാദമിയിലെ പരിശീലകരെ ബഹുമാനിച്ച്കൊണ്ട് ഒഡോയ് ചെൽസിയിൽ തന്നെ തുടരണമെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

2020 ജൂണിൽ ഒഡോയിയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കെയാണ് ബയേൺ മ്യൂണിക് താരത്തെ സ്വന്തമാക്കാനായി രംഗത്തെത്തിയത്. ഹഡ്സൺ ഒഡോയ് ചെല്സിയുടെയും ഇംഗ്ലണ്ടിന്റെയും ഭാവിയാണെന്നും ചെൽസി പരിശീലകൻ സാരി പറഞ്ഞു. ഈ ട്രാൻസ്ഫർ വിൻഡോയിൽ മാത്രമല്ല ജൂലൈയിലെ ട്രാൻസ്ഫർ വിന്ഡോയിലും താരത്തെ വിൽക്കാൻ ക്ലബ് ഉദ്ദേശിക്കുന്നില്ലെന്ന് സാരി വ്യക്തമാക്കി.  അടുത്ത ട്രാൻസ്ഫർ വിൻഡോക്ക് മുൻപ് തന്നെ താരവുമായി കരാറിൽ എത്താനുള്ള കഠിന ശ്രമത്തിലാണ് ചെൽസി.

Previous articleപരിക്ക് വില്ലനാവുന്നു, നെയ്മർ മൂന്ന് മാസത്തോളം പുറത്തിരിക്കും
Next articleമോഹൻ ബാഗാനോടും സമനില, വിജയിക്കാനാവാതെ ഗോകുലം കേരള എഫ്‌സി