പരിക്ക് വില്ലനാവുന്നു, നെയ്മർ മൂന്ന് മാസത്തോളം പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗിലെ അവസാന 16 റൗണ്ടിലെ ഇരു മത്സരങ്ങളും പിഎസ്‌ജി താരമായ നെയ്മറിന് നഷ്ടമായേക്കും. ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ നെയ്മറിന് കഴിഞ്ഞ ദിവസം സ്‌ട്രോസ്‌ബർഗിനെതിരെ നടന്ന മത്സരത്തിനിടെ കാലിനേറ്റ പരിക്കാണ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇതേ പരിക്ക് മൂലം നെയ്മർ മാസങ്ങളോളം ടീമിന് പുറത്തിരുന്നിരുന്നു.

ഏകദേശം പത്ത് ആഴ്ചകളോളം നെയ്മർ പുറത്തിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കാൽപാദത്തിനു ശസ്ത്രക്രിയ വേണ്ടി വരും എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അങ്ങനെയങ്കിൽ അടുത്ത മാസം 12നു ഓൾഡ് ട്രാഫോഡിലും മാർച് ആദ്യ വാരം ഹോം ഗ്രണ്ടിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരവും നെയ്മറിന് നഷ്ടമാവും എന്നുറപ്പാണ്. ഈ സീസണിൽ ഇതുവരെ 23 കളികളിൽ നിന്നുമായി 20 ഗോളുകൾ നെയ്മർ നേടിയിട്ടുണ്ട്.

നെയ്മർ ഇല്ലെങ്കിൽ കൂടെയും പിഎസ്ജി മുന്നേറ്റ നിര ശക്തമാണ്, എമ്പാപ്പെയും കവാനിയും നയിക്കുന്ന മുന്നേറ്റ നിരയെ തടയാൻ യുണൈറ്റഡ് ഡിഫൻസ് നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

Previous articleഹസാർഡിനു വേണമെങ്കിൽ ചെൽസി വിട്ടുപോവാമെന്ന് സാരി
Next articleഹഡ്സൺ ഒഡോയിയെ വിട്ടു തരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ചെൽസി