പ്രീമിയർ ലീഗ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഹഡേഴ്‌സ്ഫീൽഡ്. സീസണിൽ ഇതുവരെ എതിരെ മത്സരിക്കുന്നവർക്കൊക്കെ വാരിക്കോരി പോയിന്റ് കൊടുക്കുന്ന ശീലമാണ് ഹഡേഴ്‌സ്ഫീൽഡിന്, വോൾവ്‌സിന് ഒഴികെ. കാര്യമെന്തന്നല്ലേ?
28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 14 പോയിന്റുമായി അവസാന സ്ഥാനത്താണ് ടീം ഇപ്പോൾ, മിക്കവാറും ഈ സീസണിൽ തരംതാഴ്ത്തപ്പെടുന്ന ടീമുകളിൽ ഒന്നാവും ഹഡേഴ്‌സ്ഫീൽഡ്. ഇങ്ങനെയൊക്കെ ആണെങ്കിലും വേറെ ആരോട് തോറ്റാലും വോൾവ്സിനോട് മാത്രം തോൾക്കില്ല ഹഡേഴ്‌സ്ഫീൽഡ്.
കഴിഞ്ഞ പതിനാറു മത്സരങ്ങളിൽ ടീം ആകെ നേടിയത് 7 പോയിന്റാണ്. രണ്ടു വിജയങ്ങളും ഒരു സമനിലയും. ഇതിലെ രണ്ടു വിജയങ്ങളും വന്നത് വോൾവ്‌സിനെതിരെയാണ് എന്നതാണ് പ്രത്യേകത. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള വോൾവ്‌സ് താരതമ്യേന മികച പ്രകടനമാണ് കാഴ്ചവെക്കുന്നത്, പക്ഷേ ഹഡേഴ്‌സ്ഫീൽഡിന് മുന്നിൽ കാലിടറും.
പ്രീമിയർ ലീഗാണ്, എന്തും സംഭവിക്കാം. ഇനിയും 11 മത്സരങ്ങൾ ലീഗിൽ ടീമിന് അവശേഷിക്കുന്നുണ്ട്, ഹഡേഴ്‌സ്ഫീൽഡ് ലീഗിൽ നിലനിൽക്കുമോ എന്നു കണ്ടറിയാം.