പ്രീമിയർ ലീഗിൽ എവർട്ടൻ, ന്യൂകാസിൽ, ഹഡേഴ്‌സ്ഫീൽഡ് ടീമുകൾക്ക് വിജയം

പ്രീമിയർ ലീഗിൽ ചൊവ്വാഴ്ച രാത്രിയിലെ പോരാട്ടങ്ങളിൽ എവർട്ടൻ, ന്യൂകാസിൽ യുണൈറ്റഡ്, ഹഡേഴ്‌സ്ഫീൽഡ് എന്നീ ക്ലബുകൾക്ക് വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് എവർട്ടൻ കാർഡിഫ് സിറ്റിയെ തോൽപ്പിച്ചത്. എവർട്ടന് വേണ്ടി സിഗുർഡ്സൻ രണ്ടു ഗോളുകൾ നേടിയപ്പോൾ കാൽവേർട്ട് ലെവിന്റെ വകയായിരുന്നു മൂന്നാം ഗോൾ. വിജയത്തോടെ എവർട്ടൻ ഒൻപതാം സ്ഥാനത്തെത്തി.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബേൺലിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയം. സ്ഷാറും ലോങ്സ്റ്റഫും ആണ് ന്യൂകാസിലിന് വേണ്ടി വല കുലുക്കിയത്. വിജയത്തോടെ ന്യൂകാസിൽ 31 പോയിന്റോടെ ടേബിളിൽ 13ആം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തിൽ റെലഗേഷൻ ഭീഷണി നേരിടുന്ന ഹഡേഴ്‌സ്ഫീൽഡ് കരുത്തരായ വോൾവ്‌സിനെ അട്ടിമറിച്ചു. മത്സരത്തിന്റെ അവസാനം ഇഞ്ചുറി ടൈമിൽ മുനീയെ നേടിയ ഗോളിൽ ആണ് ടീം വിജയം കണ്ടത്. വിജയിച്ചു എങ്കിലും ഹഡേഴ്‌സ്ഫീൽഡ് ടേബിളിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

Previous articleപുതിയ മാനേജർ കാഴ്ചകാരനായി സ്റ്റാൻഡിൽ, ലെസ്റ്റർ സിറ്റിക്ക് അനായാസ ജയം
Next articleവോൾവ്‌സിനെതിരെ മാത്രം തോൽക്കാൻ മനസില്ലാതെ ഹഡേഴ്‌സ്ഫീൽഡ്