ഇംഗ്ലീഷ് ലീഗുകളിലെ എന്നല്ല അടുത്തകാലത്ത് ഫുട്ബോളിൽ തന്നെ കണ്ട ഏറ്റവും മോശം ജേഴ്സികളിൽ ഒന്നാണ് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്ലബായ ഹഡേഴ്സ് ഫീൽഡ് പുറത്തിറക്കിയത്. പുതിയ സ്പോൺസർമാരായ പാഡിപവറിന്റെ പേര് ജേഴ്സി നിറയെ എഴുതി വെച്ച ഡിസൈൻ ആണ് ജേഴ്സി ഇറങ്ങിയത്. ഹഡേഴ്സ്ഫീൽഡ് ആരാധകർ ഉൾപ്പെടെ ഫുട്ബോൾ ആരാധകർ ഒക്കെ പ്രതിഷേധിച്ച ഈ ജേഴ്സി വിലക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട് എഫ് എ.
ജേഴ്സി ഒരുക്കാനുള്ള നിയമാവലികൾ തെറ്റിച്ചതാണ് ഫുട്ബോൾ അസോസിയേഷൻ ഈ ജേഴ്സിക്ക് എതിരെ തിരിയാൻ കാരണം. ഒരു ജേഴ്സിയുടെ മുൻ വശത്ത് 250 സെന്റീമീറ്റർ സ്ക്വയർ മാത്രമേ സ്പോൺസറുടെ പേര് എഴുതാനോ പരസ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടുള്ളൂ. ഈ നിയമമാണ് ഹഡേഴ്സ്ഫീൽഡ് ലംഘിച്ചിരിക്കുന്നത്. ഈ നിയമം തെറ്റിച്ചാൽ അനുയോജ്യമായ നടപടി എടുക്കുമെന്നും ജേഴ്സി വിലക്കും എന്നും ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
അതിനിടെ പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഹഡേഴ്സ് ഫീൽഡ് ഈ ജേഴ്സിയുമായി കളത്തിൽ ഇറങ്ങി. ഒപ്പം ഈ ജേഴ്സിയുടെ വിൽപ്പനയും ക്ലബ് തുടങ്ങി