പിഎസ്ജിയുടെ യുവതാരത്തെ സ്വന്തമാക്കി ലെപ്സിഗ്

- Advertisement -

പിഎസ്ജിയുടെ യുവതാരം ക്രിസ്റ്റഫർ കുൻകുവിനെ സ്വന്തമാക്കി ജർമ്മൻ ക്ലബ്ബായ ആർബി ലെപ്സിഗ്. 13 മില്ല്യൺ യൂറോ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് നൽകിയാണ് ലെപ്സിഗ് താരത്തെ സ്വന്തമാക്കിയത്. 21 കാരനായ മധ്യനിര താരം ബുണ്ടസ് ലീഗയിൽ അദ്ഭുതങ്ങൾ കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചു വർഷത്തെ കരാറിലാണ് ജർമ്മനിയിലേക്ക് താരം വരുന്നത്. ഉനായ് എമ്രെ പിഎസ്ജിയുടെ പരിശീലകനായിരുന്നപ്പോൾ ഏറെ അവസരങ്ങൾ ഈ യുവതാരത്തിന് ലഭിച്ചിരുന്നു‌. ഉനായ് ആഴ്സണലേക്ക് പോയതിന് ശേഷം വന്ന തോമസ് ടൂഹലിന്റെ പൊസിഷൻ മാറ്റിയുള്ള പരീക്ഷണങ്ങൾ ക്രിസ്റ്റഫറിന് തിരിച്ചടിയായി. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ആർബി ലെപ്സിഗിനുണ്ട്.

Advertisement