എഡി ഹൗ ബോൺമൗത്തിന് പുറത്ത്

- Advertisement -

പ്രീമിയർ ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ബോൺമൗത്ത് പരിശീലകൻ എഡി ഹൗ ടീമിന്റെ പരിശീലക സ്ഥാനം രാജി വച്ചു. 8 വർഷം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. തൽക്കാലം ഉടൻ മറ്റൊരു ജോലിയിലേക്ക് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

42 വയസുകാരനായ ഹൗ 2012 ലാണ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. മുൻപ് 2008 മുതൽ 2011 വരെയും അദ്ദേഹം ടീമിനെ പരിശീലിപിച്ചിട്ടുണ്ട്. ലീഗ് 1 ൽ കളിച്ചിരുന്ന ടീമിനെ ചാംപ്യന്ഷിപ്പിലേക്കും ശേഷം പ്രീമിയർ ലീഗിലേക്കും ഉയർത്തി ശ്രദ്ധേയനായി. 2015 മുതൽ 2020 വരെ ടീമിനെ ലീഗിൽ നിലനിർത്താൻ ആയെങ്കിലും ഈ സീസണിൽ കാര്യങ്ങൾ ശുഭമായിരുന്നില്ല. ഈ സീസണിൽ 18 ആം സ്ഥാനം മാത്രമാണ് നേടാനായത്.

Advertisement