പുലിസിചിന് പരിക്ക്, ബയേണെതിരെ ഉണ്ടാകില്ല

- Advertisement -

ചെൽസിക്ക് ഇന്നലെ എഫ് എ കപ്പ് ഫൈനലിൽ പരാജയപ്പെട്ട നിരാശ മാത്രമല്ല ഉള്ളത്. ഒപ്പം അവരുടെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്കേറ്റതും അവരെ സമ്മർദ്ദത്തിലാക്കു. അവരുടെ അറ്റാക്കിംഗ് താരം പുലിസിചും ഡിഫൻഡർ അസ്പിലികേറ്റയും ആണ് ഇന്നലെ പരിക്കേറ്റ് കളം വിട്ടത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരം അടുത്ത ആഴ്ച നടക്കാനിരിക്കെ ആണ് ഈ പരിക്ക് വില്ലനായി എത്തുന്നത്.

പുലിസികിന് ഹാം സ്ട്രിങ് ഇഞ്ച്വറിയാണ്. അതുകൊണ്ട് തന്നെ അടുത്ത ആഴ്ച കാളിക്കാൻ സാധ്യത വളരെ കുറവാണ്. ബയേണോട് ആദ്യ പാദത്തിൽ വലിയ സ്കോറിന് പരാജയപ്പെട്ട ചെൽസിക്ക് പുലിസിചിന്റെ അഭാവം വലിയ പ്രശ്നമാകും. അവസാന രണ്ട് മാസമായി ഗംഭീര ഫോമിലായിരുന്നു പുലിസിച്. ആസ്പിലികേറ്റയുടെ പരിക്കും സാരമുള്ളതാണ് എന്നാണ് വിവരങ്ങൾ. ഓഗസ്റ്റ് 8നാണ് ചെൽസി ബയേൺ മത്സരം നടക്കുന്നത്.

Advertisement