ദക്ഷിണാഫ്രിക്കയുടെ കരീബിയന്‍ ടൂര്‍ നീട്ടി വെച്ചു, പക്ഷേ ഐപിഎലില്‍ കളിക്കാനൊരുങ്ങി താരങ്ങള്‍

കൊറോണ വ്യാപനം മൂലം കരീബിയന്‍ ടൂര്‍ അനിശ്ചിത കാലത്തേക്ക് നീട്ടുകയാണെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രെയിം സ്മിത്ത്. ഇന്നലെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ജൂണില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ ടൂറും ദക്ഷിണാഫ്രിക്ക നീട്ടിയിരുന്നു. വിന്‍ഡീസിനെതിരെ സെപ്റ്റംബറില്‍ രണ്ട് ടെസ്റ്റുകള്‍ അല്ലെങ്കില്‍ അഞ്ച് ടി20 മത്സരങ്ങള്‍ നടത്താനാകുമെന്നാണ് ആദ്യം വിന്‍ഡീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നവംബര്‍ കഴിയാതെ ദേശീയ ടീം കളത്തിലിറങ്ങില്ല എന്നാണ് ഗ്രെയിം സ്മിത്ത് വ്യക്തമാക്കിയത്.

ഐപിഎല്‍ കൂടി വന്നതോടെ സമയം കണ്ടെത്തുക പ്രയാസകരമാണെന്നാണ് ഗ്രെയിം സ്മിത്ത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ നമ്മുടെ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കേണ്ടതുള്ളതെന്നാണ് ഗ്രെയിം സ്മിത്ത് വ്യക്തമാക്കിയത്. നവംബര്‍ മുതല്‍ ദേശീയ ടീമിനും കളത്തിലേക്ക് ഇറങ്ങാനാകുമെന്നാണ് ഗ്രെയിം സ്മിത്തിന്റെ പ്രതീക്ഷ.

Comments are closed.