എഡി ഹോവെ ഒക്ടോബറിലെ മികച്ച പരിശീലകൻ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബൗൺമത് പരിശീലകൻ എഡി ഹോവെ പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി. പെപ്പ് ഗാർഡിയോള, മൗറീസിയോ സാരി, ക്രിസ് ഹ്യുട്ടൻ എന്നിവരെ പിന്നിലാക്കിയാണ് 40 കാരനായ ഹോവെ ഈ നേട്ടം കൈവരിച്ചത്.

ഒക്ടോബറിൽ കളിച്ച 4 കളികളിൽ 3 ജയമാണ് ഹോവെ സ്വന്തമാക്കിയത്. വാട്ട്ഫോർഡ്, ക്രിസ്റ്റൽ പാലസ്, ഫുൾഹാം എന്നീ ടീമുകളെയാണ് ബൗൺമത് ഒക്ടോബറിൽ മറികടന്നത്. ഇത് മൂന്നാം തവണയാണ് ഹോവെ ഈ അവാർഡ് കരസ്ഥമാകുന്നത്. ന്യൂ കാസിലിന് എതിരെയാണ് ബൗൺമത്തിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരം.