ഹോൾഡിങിന്റെ പരിക്ക് ഗുരുതരം, ഈ സീസണിൽ ഇനി കളിക്കാനാവില്ല

- Advertisement -

ആഴ്സണലിന് ഗുരുതര തിരിച്ചടി. പരിക്കേറ്റ ഡിഫൻഡർ റോബ് ഹോൾഡിങിന് ഇനി ഈ സീസണിൽ കളിക്കാനാവില്ല എന്നുറപ്പായി. ലിഗമെന്റ് ഇഞ്ചുറി ഏറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും. ഇതോടെ താരത്തിന് 6 മുതൽ 9 മാസം വരെ കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും. യുണൈറ്റഡിന് എതിരായ മത്സരസത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

മധ്യനിരയിലും ആഴ്സണലിന് പരിക്ക് ഭീഷണി ഉണ്ട്. ആരോൻ റംസിക്കും ഓസിലിനും പരിക്കുണ്ട്. പരിക്ക് മാറി ക്യാപ്റ്റൻ കോശിയേൻലി തിരിച്ചെത്തിയത് പരിശീലകൻ എമറിക്ക് നേരിയ ആശ്വാസം ആകുമെങ്കിലും ഈ സീസണിൽ തീരെ കളിക്കാത്ത ഒരു താരത്തിൽ പൂർണ്ണ അഭയം കണ്ടെത്തുക എന്നത് അദ്ദേഹത്തിന് പ്രയാസകരമാകും.

Advertisement