മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യമില്ല എന്ന് ഹെരേര, പക്ഷെ ടീമിന് വേണ്ടെങ്കിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ആൻഡെർ ഹെരേര പി എസ് ജിയിലേക്ക് പോകും എന്ന വാർത്തയിൽ താരത്തിന്റെ തന്നെ പ്രതികരണം എത്തി. താൻ തന്റെ ഇഷ്ടപ്രകാരം ക്ലബ് വിട്ടു പോകില്ല ഹെരേര പറഞ്ഞു. തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാമാണ്. ഇവിടുത്തെ ആരാധകർ തന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലബ് വിടുന്നതിനെ കുറിച്ച് താൻ ചർച്ച ചെയ്യില്ല. എനിക്ക് ഇനിയും മൂന്നു മാസത്തെ കരാർ ഉണ്ട്. അത് കഴിയുമ്പോൾ അറിയാം താൻ എന്ത് ചെയ്യും എന്നും ഹെരേര പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമാണ് ഹെരേര. താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ് മടി കാണിക്കുന്നതിൽ വലിയ പ്രതിഷേധം തന്നെ ഉയരുന്നുമുണ്ട്. പി എസ് ജി ഫ്രീ ട്രാൻസ്ഫറിൽ ഹെരേരയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. താൻ ഇനിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ ആസ്വദിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും മാഞ്ചസ്റ്ററിനൊപ്പം വിജയിക്കൽ ആൺ തന്റെ ലക്ഷ്യം എന്നും ഹെരേര പറഞ്ഞു.

താൻ അർഹിക്കുന്നുണ്ട് എങ്കിൽ തനിക്ക് കരാർ ലഭിക്കും. അത്രയേ തനിക്ക് പറയാനുള്ളൂ എന്നും ഹെരേര പറഞ്ഞു.