ഹെൻഡേഴ്സണ് രണ്ട് മാസത്തോളം പരിക്ക് കാരണം പുറത്തിരിക്കും

- Advertisement -

ലിവർപൂളിന് ഈ സീസണിൽ ഒരു വലിയ പരിക്ക് കൂടെ നേരിടേണ്ടി വന്നിരിക്കുകയാണ്. അവരുടെ ക്യാപ്റ്റനായ ഹെൻഡേഴ്സൺ രണ്ട് മാസത്തിൽ അധികം പുറത്തിരിക്കേണ്ടി വരും എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഹെൻഡേഴ്സൺ തിരിച്ചുവരണം എങ്കിൽ ഏപ്രിൽ അവസാനം ഒക്കെ ആകും എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ പരിക്ക് കാരണം നിരവധി താരങ്ങളെ ആണ് ലിവർപൂളിന് നഷ്ടമായത്.

വാൻ ഡൈക്, ഗോമസ്, മാറ്റിപ്, ഫബിനോ, ജോട എന്നിവർ ഒക്കെ പരിക്ക് കാരണം പുറത്താണ്. ജോട പരിക്ക് മാറി തിരിച്ചെത്തുമ്പോൾ ആണ് ഹെൻഡേഴ്സൺ പരിക്കേറ്റ് പുറത്ത് പോകുന്നത്. ഇപ്പോൾ തന്നെ കിരീട പോരാട്ടത്തിൽ ഒരുപാട് പിറകിൽ പോയ ലിവർപൂൾ ഇപ്പോൾ ആദ്യ നാലിൽ എങ്കിലും എത്താനുള്ള ശ്രമത്തിലാണ്‌.

Advertisement