ഹസാർഡിന്റെ മൂല്യം 100 മില്ല്യണേക്കാൾ കൂടുതൽ- സാരി

- Advertisement -

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ മൂല്യം നൂറ് മില്യൺ എന്ന സംഖ്യയിൽ ഒതുങ്ങില്ല എന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി. റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ 100 മില്യൺ യൂറോയുടെ ട്രാൻസ്ഫറിനായി ഒരുങ്ങുന്നു എന്ന വാർത്തകൾക് ഇടയിലാണ് സാരിയുടെ പ്രതികരണം. ഹസാർഡിന്റെ ആഗ്രഹം ചെൽസി വിടുക എന്നതാണെങ്കിൽ തടയില്ല എന്നും സാരി പറഞ്ഞു.

ബെൽജിയൻ ദേശീയ താരമായ ഹസാർഡ് നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ചെൽസി വെസ്റ്റ് ഹാമിനെ തോൽപ്പിച്ചിരുന്നു. ഇതിൽ ആദ്യ ഗോൾ ലോകോത്തര നിലവാരമുള്ള ഒന്നായിരുന്നു. ഇതോടെയാണ് 100 മില്യൺ എന്നത് ഹസാർഡിന്റെ കാര്യത്തിൽ വളരെ തുച്ഛമായ തുകയാണെന്ന് സാരി പ്രതികരിച്ചത്. ചെൽസിയുമായുള്ള കരാറിൽ കേവലം 1 വർഷം മാത്രം ബാക്കിയുള്ള ഹസാർഡ് കരാർ പുതുക്കാതെ റയൽ മാഡ്രിഡിലേക് ചേക്കേറാനുള്ള സാധ്യതയാണ് കൂടുതൽ.

Advertisement