“ഇക്കാർഡി തിരികെ ടീമിൽ എത്തിയതിൽ സന്തോഷം”

- Advertisement -

നീണ്ട കാലത്തെ പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാൻ ടീമിലേക്ക് ഇക്കാർഡി തിരികെ എത്തിയതിൽ അതീവ സന്തോഷം ഉണ്ട് എന്ന് ഇക്കാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാറ. അവസാന രണ്ടു മത്സരങ്ങളിലും ഇക്കാർഡി ഇന്ററിനായി കളിച്ചിരുന്നു. ടീമിൽ ഇക്കാർഡി എത്തിയതോടെ താനും കുടുംബവും സന്തോഷത്തിൽ ആണെന്ന് വാണ്ട പറഞ്ഞു. ഇക്കാർഡിക്ക് ഇത് മാത്രമായിരുന്നു വേണ്ടത് എന്നും അവർ പറഞ്ഞു.

ഇന്നലെ ഹോം ഗ്രൗണ്ടിൽ ആദ്യമായി ഇറങ്ങിയ ഇക്കാർഡിയെ ഇന്റർ മിലാന്റെ ആരാധകർ കൂവി വിളിച്ചായിരുന്നു വരവേറ്റത്. ഒരു മാസത്തോളം നീണ്ട പ്രശ്നത്തിന് ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് ഇക്കാർഡി ആദ്യമായി ഇന്ററിന് കളിച്ചത്. അന്ന് ജിനോവയുടെ ഹോം ഗ്രൗണ്ടിൽ ഒരു ഗോൾ നേടാനും ഇക്കാർഡിക്ക് ആയിരുന്നു. കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ക്യാപ്റ്റൻസി കിട്ടിയാൽ മാത്രമെ കളിക്കു എന്ന നിലപാടിൽ ആയിരുന്നു. ഫെബ്രുവരി 13നായിരുന്നു ഇക്കാർഡിയുടെ ക്യാപ്റ്റൻസി ഇന്റർ മിലാൻ നീക്കിയത്.

Advertisement