ചെൽസി വിട്ടേക്കും എന്ന സൂചനകൾ നൽകി ഈഡൻ ഹസാർഡ്

- Advertisement -

ലോകകപ്പ് മൂന്നാം സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെ തന്റെ ക്ലബ്ബ് ഭാവിയിൽ സൂചനകൾ നൽകി ഈഡൻ ഹസാർഡ്. ചെൽസി വിട്ടേക്കും എന്ന വ്യക്തമായ സൂചനകളാണ് മത്സര ശേഷമുള്ള അഭിമുഖത്തിൽ ഹസാർഡ് വ്യക്തമാക്കിയത്.

മനോഹരമായ ആറ് വർഷങ്ങൾക്ക് ശേഷം പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള സമയം ആയെന്നും എന്റെ ലക്ഷ്യ സ്ഥാനം ഏതാണ് എന്നു നിങ്ങൾക്ക് അറിയാമല്ലോ എന്നുമാണ് ഹസാർഡ് പറഞ്ഞത്. റൊണാൾഡോയുടെ യുവന്റസ് പ്രവേശനത്തോടെ റയൽ മാഡ്രിഡ് ഹസാർഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾക്ക് ഇടയിലാണ് താരത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പക്ഷെ തന്റെ ഭാവിയിൽ അവസാന തീരുമാനം എടുക്കേണ്ടത് ചെൽസി ആണെന്നും ഹസാർഡ് പറഞ്ഞിട്ടുണ്ട്.

2020 വരെ ചെൽസിയുമായി കരാർ ഉള്ള താരത്തിന് പക്ഷെ ചെൽസി വിട്ട് റയലിൽ എത്താൻ മാഡ്രിഡ് ചുരുങ്ങിയത് 200 മില്യൺ പൗണ്ടിന്റെ ഓഫർ എങ്കിലും ചെൽസിക്ക് മുൻപിൽ വെക്കേണ്ടി വരും. കുറഞ്ഞ സംഘ്യക്ക് ചെൽസി താരത്തെ വിട്ട് നൽകാനുള്ള സാധ്യത വിരളമാണ്. ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ അധിക ദിവസങ്ങൾ ഇല്ല എന്നിരിക്കെ സമീപ ദിവസങ്ങളിൽ റയൽ എത്തുകയും ചെൽസി പകരക്കാരനെ കണ്ടെത്തുകയും വേണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement