ചരിത്രം കുറിച്ച് ഹാരി കെയ്ൻ

Newsroom

Picsart 23 02 06 01 24 39 401

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ 1-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ 267-ാം ഗോൾ നേടിയതിന് പിന്നാലെ ഹാരി കെയ്ൻ ടോട്ടൻഹാം ഹോട്സ്പറിന്റെ എക്കാലത്തെയും ടോപ് സ്‌കോററായി. 50 വർഷത്തിലേറെയായി റെക്കോർഡ് കൈവശം വച്ചിരുന്ന ക്ലബ് ഇതിഹാസം ജിമ്മി ഗ്രീവ്‌സിനെ ആണ് കെയ്‌ന് മറികടന്നത്. ഫുൾഹാമിനെതിരായ ഗോളോടെ കെയ്ൻ ജിമ്മിക്ക് ഒപ്പം എത്തിയിരുന്നു.

കെയ്ൻ 23 02 06 00 00 35 632

കെയ്‌ൻ ടോട്ടനത്തിന്റെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും ടോപ് സ്കോറർ ആണ്. ടോട്ടൻഹാമിന്റെ എക്കാലത്തെയും മികച്ച സ്‌കോറർമാരുടെ പട്ടികയിൽ ബോബി സ്മിത്ത് (208), മാർട്ടിൻ ചിവേഴ്‌സ് (174) തുടങ്ങിയവരെയൊക്കെ കെയ്ൻ നേരത്തെ മറികടന്നിരുന്നു. ഇന്നത്തെ ഗോളോടെ ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ 200 ഗോൾ നേടുന്ന മൂന്നാമത്തെ താരമായും മാറി.

Harry Kane has become only the 3rd player to reach 200 Premier League goals:

🥇 Alan Shearer – (260)
🥈 Wayne Rooney – (208)
🥉 HARRY KANE – (200)