അദിതി അശോകിന് കെനിയ ലേഡീസ് ഓപ്പൺ കിരീടം

Sports Correspondent

Aditiasok

കെനിയ ലേഡീസ് ഓപ്പൺ ഗോള്‍ഫ് കിരീടം നേടി ഇന്ത്യയുടെ അദിതി അശോക്. 24 വയസ്സുകാരി താരത്തിന്റെ 4ാമത്തെ LET കിരീടം ആണ് ഇത്. ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനം താരത്തിന് വലിയ മാധ്യമ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

അന്ന് തലനാരിഴയ്ക്കാണ് ഒളിമ്പിക്സ് മെഡൽ താരത്തിന് നഷ്ടമായത്. മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസം മികച്ച പ്രകടനം നടത്തിയ താരത്തിന് മത്സരത്തിന്റെ നാലാം ദിവസം മികവ് പുലര്‍ത്താനാകാതെ പോയത് തിരിച്ചടിയായി.

നാലാം ദിവസം മത്സരം ആരംഭിയ്ക്കുമ്പോള്‍ താരം ടോക്കിയോയിൽ രണ്ടാം സ്ഥാനത്തായിരുന്നു. റിയോ ഒളിമ്പിക്സിലും താരം ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.