ഹാളണ്ട് പരിശീലനത്തിൽ മടങ്ങിയെത്തി

Newsroom

Picsart 24 01 23 08 25 38 649
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് തിരികെയെത്തി. താരം പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങി എത്തിയതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു‌. ജനുവരി അവസാനം താരം മാച്ച് സ്ക്വാഡിൽ എത്തും. ഡിസംബർ ആദ്യം കാലിന് പരിക്കേറ്റ ഹാളൻഡിന് സിറ്റിയുടെ അവസാന പത്തിൽ അധികം മത്സരങ്ങൾ നഷ്ടമായിരുന്നു.

ഹാള 24 01 23 08 21 46 877

ഹാളണ്ടിന്റെ അഭാവത്തിൽ ഹൂലിയൻ ആൽവരസിനെ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി ഗോളുകൾക്ക് ആയി ആശ്രയിച്ചത്. ഹാളണ്ട് വരുന്നത് അവരുടെ ഊർജ്ജം വർധിപ്പിക്കും. ടൈറ്റിൽ പോരാട്ടത്തിൽ ഇപ്പോൾ ലിവർപൂളിന് 5 പോയിന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി.