മലേഷ്യ മാസ്റ്റേഴ്സ്, പി വി സിന്ധുവും സൈനയും ക്വാർട്ടറിൽ പുറത്ത്

- Advertisement -

മലേഷ്യ മാസ്റ്റേഴ്സിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്നു പി വി സിന്ധുവും സൈൻ നെഹ്വാളും പുറത്തായി. ഇന്ന് ക്വാർട്ടർ പോരാട്ടങ്ങളിലാണ് ഇന്ത്യയുടെ രണ്ട് ബാഡ്മിന്റൺ താരങ്ങളും അടിയറവ് പറഞ്ഞത്. പി വി സിന്ധു ലോക ഒന്നാം നമ്പർ താരം തായ് സു സിങിനോടാണ് പരാജയപ്പെട്ടത്. 16-21, 16-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം. തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു തായ് സു സിങിനോട് തോൽക്കുന്നത്. ഫ്രഞ്ച് ഓപൺ ക്വാർട്ടർ ഫൈനലൊലും ഇതേ താരം തന്നെ ആയിരുന്നു സിന്ധുവിനെ തോൽപ്പിച്ചത്.

ഒളിമ്പിക് ചാമ്പ്യൻ കരോലിന മരിൻ ആണ് സൈനയെ തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. 8-21, 7-21 എന്നായിരുന്നു സ്കോർ.

Advertisement