ലിവർപൂളുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിനിടെ റഫറിയുമായി തർക്കിച്ചതിനു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ ശാസന. മത്സരത്തിനിടെ ഗ്വാർഡിയോള നാലാം റഫറി ആയിരുന്ന മാർട്ടിൻ അറ്റ്കിൻസണെതിരെ ആക്രോശിക്കുകയും തന്റെ സ്കാർഫ് നിലതെറിയുകയും ചെയ്തിരുന്നു. ഫെർണാണ്ടിഞ്ഞോയെ ലിവർപൂൾ താരം ഫിർമിനോ ഫൗൾ ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ഗ്വാർഡിയോള റഫറിക്കെതിരെ ആക്രോശിച്ചത്. മത്സരം 2-1ന് മാഞ്ചസ്റ്റർ സിറ്റി ജയിച്ചു നിൽക്കുന്ന സമയത്തായിരുന്നു ഇത്.
തുടർന്ന് മത്സരത്തിനിടെ തന്നെ റഫറി ആന്റണി ടൈലർ ഗ്വാർഡിയോളക്ക് ശാസന നൽകിയിരുന്നു. ഇതിനെ പുറമെയാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഗ്വാർഡിയോളക്ക് ശാസന നൽകിയത്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ സ്റ്റേജ് 1 ശാസനയാണ് ഗ്വാർഡിയോളക്ക് ലഭിച്ചത്. ഇത് പോലെ മൂന്ന് ശാസന കൂടി ഗ്വാർഡിയോളക്ക് ലഭിച്ചാൽ ഒരു മത്സരത്തിൽ നിന്ന് ടച്ച് ലൈൻ വിലക്ക് നേരിടേണ്ടി വരും.