ടാറ്റ ഓപ്പൺ ഫൈനൽസ് ഇന്ന്

nandakishore

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷ സിംഗിൾസ് വിഭാഗത്തിൽ ദക്ഷിണ ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കും കിരീടപോരാട്ടത്തിനു ഇറങ്ങും. ലോക ആറാം നമ്പർ ആയ 32കാരൻ ആൻഡേഴ്സണും ഏറ്റവും വേഗതയേറിയ സെർവിന് ഉടമയുമായ (251km/hr) 39കാരൻ കാർലോവിസും തമ്മിൽ സെന്റർ കോർട്ടിൽ വൈകീട്ട് 5ന് ആണ്‌ മത്സരം.

പുരുഷ ഡബിൾ‍സ്‌ വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ രോഹൻ ബൊപ്പണ്ണയും ടിവിജ് ശരണും ബ്രിട്ടൻ ടീം ലുക്ക് റാംബ്രിഡ്ജിനെയും ജോണി ഒമാരായെയും നേരിടും. വൈകീട്ട് 3ന് ആണ്‌ മത്സരം.