ഗ്രീൻവുഡ് രക്ഷിച്ചു, യുണൈറ്റഡിന് സമനില മാത്രം

സ്പർസിനെയും സിറ്റിയെയും മറികടന്ന ആവേശം യുണൈറ്റഡ് മറന്നപ്പോൾ അവർക്ക് എവർട്ടനോട് സമനില മാത്രം. സ്വന്തം മൈതാനത്ത് 1-1 നാണ് അവർ സമനില വഴങ്ങിയത്. ഇതോടെ 25 പോയിന്റുമായി ആറാം സ്ഥാനത്താണ്. 18 പോയിന്റുള്ള എവർട്ടൻ 16 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ വഴങ്ങിയ സെൽഫ് ഗോളാണ് യുണൈറ്റഡിന് ജയം തടഞ്ഞത്. 36 ആം മിനുട്ടിൽ ഡിഫൻഡർ വിക്ടർ ലിണ്ടലോഫ്‌ ആണ് സ്വന്തം വലയിലേക്ക് പന്ത് തിരിച്ചിട്ടത്. ഇരു റ്റീമുകളും ആദ്യ പകുതിയിൽ ബലാബലം തുല്യമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ യുണൈറ്റഡ് കൂടുതൽ ആക്രമിച്ചു കളിച്ചു. കളി ഒരു മണിക്കൂർ പിന്നിട്ടതോടെ ലിംഗാർഡിന് പകരക്കാരനായി ഇറങ്ങിയ കൗമാരക്കാരൻ ഗ്രീൻവുഡ് ആണ് യുണൈറ്റഡിന്റെ രക്ഷക്ക് എത്തിയത്. 77 ആം മിനുട്ടിൽ ജെയിംസ് ന്റെ പാസ് ഗോളാക്കിയാണ് താരം യുണൈറ്റഡിന് തോൽവിയിൽ നിന്ന് രക്ഷ നൽകിയത്.

Loading...