യുവ പ്രതീക്ഷയായ ഗ്രീൻവുഡിന് മാഞ്ചസ്റ്ററിൽ ദീർഘകാല കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ആയി കണക്കാക്കപ്പെടുന്ന യുവതാരം ഗ്രീൻവുഡ് ക്ലബിൽ ദീർഘകാലം തുടരും. ഗ്രീൻവുഡുമായി ക്ലബ് പുതിയ കരാറിൽ ഒപ്പുവെച്ചു. 2023വരെ ക്ലബിൽ താരം തുടരുമെന്ന് ഉറപ്പാക്കുന്ന കരാറാണ് ക്ലബ് താരത്തിന് നൽകിയത്. 25000പൗണ്ട് ആഴ്ച വേതനമായി താരത്തിന് ലഭിക്കും.

18കാരനായ ഗ്രീൻവുഡ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡികെ സ്ഥിര സാന്നിദ്ധ്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ രണ്ട് ഗോളുകളും ഗ്രീൻവുഡ് നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോഴുള്ള ഏറ്റവു മികച്ച സ്ട്രൈക്കർ ഗ്രീൻവുഡ് ആണെന്ന് നേരത്തെ പരിശീലകൻ ഒലെ പറഞ്ഞിരുന്നു.

Previous articleമാറ്റിപിന് ലിവർപൂളിൽ പുതിയ കരാർ
Next articleഅവസാന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഷഹബാസ് നദീമും