അവസാന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഷഹബാസ് നദീമും

Photo: Getty Images

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഷഹബാസ് നദീമിനെ ഉൾപ്പെടുത്തി. ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട കുൽദീപ് യാദവിന്റെ തോളിന് വേദന വന്നതോടെയാണ് ഷഹബാസ് നദീമിനെ ടീമിൽ ഉൾപെടുത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.

ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷഹബാസ് നദീമിനെ ടീമിലെത്തിച്ചത്. 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച നദീം 424 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ന് ടെസ്റ്റ് മത്സരം നടക്കുന്ന JSCA സ്റ്റേഡിയം നിലകൊള്ളുന്ന ജാർഖണ്ഡ് സ്വദേശിയാണ് ഷഹബാസ് നദീം. ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരെയുള്ള ഇന്ത്യ എ ടീമിൽ കളിച്ച നദീം 8 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റിലും കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല. ജഡേജയും അശ്വിനുമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

Previous articleയുവ പ്രതീക്ഷയായ ഗ്രീൻവുഡിന് മാഞ്ചസ്റ്ററിൽ ദീർഘകാല കരാർ
Next articleഡിമറിയയുടെ സുന്ദര ഗോളുകൾ, പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു