മാറ്റിപിന് ലിവർപൂളിൽ പുതിയ കരാർ

ലിവർപൂൾ ഡിഫൻസിന്റെ കരുത്ത് കൂട്ടിക്കൊണ്ട് ജോയൽ മാറ്റിപ്പ് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. 2024വരെ താരത്തെ ക്ലബിൽ നിർത്തുന്ന കരാറാണ് മാറ്റിപ് ഒപ്പുവെച്ചത്. മാറ്റിപും വാൻ ഡൈകും തമ്മിലുള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് ലിവർപൂളിനെ യൂറോപ്പിലെ തന്നെ വലിയ ഡിഫൻസായി മാറ്റിയിരിക്കുന്ന സമയത്താണ് ഈ പുതിയ കരാർ.

2016ൽ ഷാൽക്കെയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ ആയിരുന്നു മാറ്റിപ്പ് ലിവർപൂളിൽ എത്തിയത്. 28കാരനായ താരം ഇതുവരെ നൂറിൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. 5 നിർണായക ഗോളുകളും ലിവർപൂളിനായി നേടി. കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിലും മാറ്റിപ് പ്രധാന പങ്കുവഹിച്ചിരുന്നു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇരിക്കുന്നതിന്റെ തൊട്ടു മുമ്പാണ് മാറ്റിപ് പുതിയ കരാർ ഒപ്പുവെച്ചിരിക്കുന്നത്.

Previous articleവംശീയാധിക്ഷേപം, ബൾഗേറിയൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞു
Next articleയുവ പ്രതീക്ഷയായ ഗ്രീൻവുഡിന് മാഞ്ചസ്റ്ററിൽ ദീർഘകാല കരാർ