മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡിന് കൊറോണ പോസിറ്റീവ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും വാറ്റ്ഫോർഡും തമ്മിലുള്ള മത്സരത്തിൽ ഗ്രീൻവുഡ് സ്ക്വാഡിൽ ഇല്ല. ഇന്ന് മത്സരത്തിനു മുന്നോടിയയി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിശീലകൻ ഒലെയാണ് ഗ്രീൻവുഡ് കൊറോണ പോസിറ്റീവ് ആയത് അറിയിച്ചത്. താരം ഇനി രണ്ടാഴ്ചയോളം ഐസൊലേഷനിൽ ആകും. ചാമ്പ്യൻസ് ലീഗിലെ മത്സരം അടക്കം ഗ്രീൻവുഡിന് നഷ്ടമാകും. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.