ഫകർ സമാന്റെ മികവിൽ പാകിസ്ഥാന് രണ്ടാം ജയം

20211120 191836

രണ്ടാം ടി20യിലും പാകിസ്താന് വിജയം. ഇന്ന് നടന്ന ബംഗ്ലാദേശിന് എതിരായ രണ്ടാം ടി20യിൽ എട്ടു വിക്കറ്റിനാണ് പാകിസ്താൻ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ 108 റൺസിൽ ഒതുക്കാൻ പാകിസ്താന് ആയിരുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എടുക്കാനെ ബംഗ്ലാദേശിന് ആയുള്ളൂ. 40 റൺസ് എടുത്ത ഷാന്റോ മാത്രമെ ബംഗ്ലാദേശ് നിരയിൽ തിളങ്ങിയുള്ളൂ. പാകിസ്താന് വേണ്ടി ഷാഹിൻ അഫ്രീദിയും ഷദബ് ഖാനും രണ്ട് വിക്കറ്റു വീതം വീഴ്ത്തി. മുഹമ്മദ് വാസിം, മൊഹമ്മദ് നവാസ്, ഹാരിസ് റഹൂഫ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ചെയ്സിന് ഇറങ്ങിയ പാകിസ്ഥാൻ എളുപ്പത്തിൽ തന്നെ വിജയം കണ്ടെത്തി. ഒരു റൺസ് മാത്രം എടുത്ത് ബാബർ അസം പെട്ടെന്ന് തന്നെ പുറത്തായി എങ്കിലും 39 റൺസ് എടുത്ത റിസ്വാനും 57 റൺസ് എടുത്ത ഫകർ സമാനും വിജയം എളുപ്പത്തിലാക്കി. ആദ്യ ടി20യും പാകിസ്താൻ ജയിച്ചിരുന്നു.

Previous articleനോർത്ത് ഈസ്റ്റിൽ ആദ്യ ഇലവനിൽ മൂന്ന് മലയാളികൾ, ബെംഗളൂരു ലൈനപ്പിൽ ആഷിഖും
Next articleഗ്രീൻവുഡിന് കൊറോണ പോസിറ്റീവ്