ഗ്രീലിഷ് തിരിച്ചെത്തുന്നത് വൈകും

20210312 142038

ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷ് പരിക്ക് മാറി തിരികെ എത്തുന്നത് വൈകും. താരം ഇന്ന് നടക്കുന്ന ന്യൂകാസിലിന് എതിരായ മത്സരത്തിലും ഉണ്ടാകില്ല എന്ന് ആസ്റ്റൺ വില്ല പരിശീലകൻ ഡീൻ സ്മിത് പറഞ്ഞു. കാലിനേറ്റ പരിക്ക് കാരണം അവസാന നാലു മത്സരങ്ങളിൽ ഗ്രീലിഷ് ആസ്റ്റൺ വില്ല നിരയിൽ ഉണ്ടായിരുന്നില്ല. ആ നാലു മത്സരങ്ങളിലും ആസ്റ്റൺ വില്ലയ്ക്ക് അവരുടെ താളം കണ്ടെത്താൻ ആയില്ല.

അവസാന നാലു മത്സരങ്ങളിൽ നിന്ന് ആകെ 4. പോയിന്റ് ആണ് സ്മിതിന്റെ ടീം നേടിയത്. ഗ്രീലിഷ് ഇനി ടോട്ടനത്തിന് എതിരായ മത്സരത്തിൽ മാത്രമെ കളത്തിൽ ഇറങ്ങൂ എന്നാണ് പരിശീലകൻ പറഞ്ഞത്. മാർച്ച് 21നാണ് ആസ്റ്റൺ വില്ലയും ടോട്ടനവും തമ്മിലുള്ള മത്സരം.

Previous article“യുവന്റസിന്റെ പരാജയത്തിന് കാരണം റൊണാൾഡോ അല്ല” – ബ്രൂണൊ ഫെർണാണ്ടസ്
Next article“എമ്പപ്പെയെക്കാൾ ഹാളണ്ടിനെ സ്വന്തമാക്കാൻ എളുപ്പം”