“എമ്പപ്പെയെക്കാൾ ഹാളണ്ടിനെ സ്വന്തമാക്കാൻ എളുപ്പം”

Kylian Mbappe Erling Haaland Paris Saint Germain Borussia Dortmund 1605522257 51527

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെയെക്കാൾ ഡോർട്മുണ്ട് സൂപ്പർ താരം ഹാളണ്ടിനെ സ്വന്തമാക്കാൻ ആവും റയൽ മാഡ്രിഡിന് എളുപ്പമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. തനിക്ക് ഒരാളെ റയൽ മാഡ്രിഡിന് വേണ്ടി സൈൻ ചെയ്യാൻ അവസരം കിട്ടിയാൽ ഹാളണ്ടിനെ സൈൻ ചെയ്യുമെന്നും സെർജിയോ റാമോസ് പറഞ്ഞു.

എമ്പപ്പെയെയും ഹാളണ്ടിനെയും സ്വന്തമാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും എന്നാൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അത് ഹാളണ്ടിനെയാവുമെന്നും റാമോസ് പറഞ്ഞു. നിലവിൽ കൊറോണ വൈറസ് ബാധ കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധി മൂലം എമ്പപ്പെയെ സ്വന്തമാക്കുക എളുപ്പമല്ലെന്നും പി.എസ്.ജി താരത്തിന് വേണ്ടി ഒരുപാട് പണം ചോദിക്കുമെന്നും റാമോസ് വ്യക്തമാക്കി.

ക്രിസ്റ്റ്യാനോക്ക് ശേഷം മികച്ചൊരു ഗോൾ സ്‌കോററെ കണ്ടെത്താൻ റയൽ മാഡ്രിഡിന് ആയിട്ടിട്ടില്ലെന്നും ഹാളണ്ടിന് അത് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും റാമോസ് പറഞ്ഞു.

Previous articleഗ്രീലിഷ് തിരിച്ചെത്തുന്നത് വൈകും
Next articleഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിൽ വെച്ച് നടക്കും