ആഴ്‌സണലിൽ ജാക്കയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു

10 ദിവസങ്ങൾക്ക് മുമ്പ് ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിനിടെ ആരാധകരോട് മോശമായി പ്രതികരിച്ച ആഴ്‌സണൽ നായകൻ ഗ്രാനിറ്റ് ജാക്കക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. യൂറോപ്പ ലീഗു മത്സരത്തിനു മുന്നോടിയായി പരിശീലകൻ ഉനയ് എമറെ പത്രസമ്മേളനത്തിൽ ആണ് വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ മത്സരങ്ങളിൽ ജാക്ക ഇല്ലാതെയാണ് ആഴ്സണൽ കളത്തിൽ ഇറങ്ങിയത്.

ഇതോടെ മുന്നേറ്റനിര താരം ഒബമയാങ് ആവും ആഴ്‌സണലിനെ നയിക്കുക. മുമ്പ് തന്റെ പ്രതികരണത്തിനു വിശദീകരണവുമായി വന്ന ജാക്ക ഇത് വരെ ആരാധകരോട് ക്ഷമ ചോദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിന്റെ ടീമിലും ജാക്ക ഇല്ല. ജാക്കക്ക് പുറമെ ഒബമയാങ്, ഓസിൽ എന്നിവർ ഇല്ലാതെയാണ് യൂറോപ്പയിൽ മറ്റന്നാൾ ആഴ്‌സണൽ ഇറങ്ങുക. ജാക്കയുടെ ആഴ്‌സണലിലെ ഭാവിയെക്കുറിച്ച് നിലവിൽ ആശങ്കകൾ ഇല്ലെങ്കിലും താരം എന്ന് കളത്തിൽ തിരിച്ചെ‌ത്തും എന്നു വ്യക്തമല്ല.