ഐ എസ് എല്ലിൽ ഇന്ന് ഹൈദരബാദും നോർത്ത് ഈസ്റ്റും നേർക്കുനേർ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരബാദ് എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേ നേരിടും. ഹൈദരബാദിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആകും ഹൈദരബാദ് ഇന്ന് ഇറങ്ങുന്നത്. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ടു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം തന്നെ ആയിരുന്നു ഹൈദരാബാദ് നടത്തിയത്.

മറുവശത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. അവസാന മത്സരത്തിൽ എഫ് സി ഗോവയ്ക്ക് എതിരെ അവസാന നിമിഷൻ സമനില വഴങ്ങിയതിന്റെ വിഷമം ഇന്ന് തീർക്കാം എന്നാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കരുതുന്നത്. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Advertisement